ബെന്യാമിന്റെ മുല്ലപ്പൂ നിറമുള്ള പകലുകൾ

ബെന്യാമിന്റെ മുല്ലപ്പൂ നിറമുള്ള പകലുകൾ


അറേബിയൻ രാജ്യത്തെ മുല്ലപ്പൂ വിപ്ലവത്തിന്റെ പശ്ചാത്തലത്തിൽ എഴുതപ്പെട്ട നോവലുകളാണ് അൽ- അറേബ്യൻ നോവൽ ഫാക്ടറി ,മുല്ലപ്പൂനിറമുള്ള പകലുകൾ . 

അൽ- അറേബ്യൻ നോവൽ ഫാക്ടറി  ബെന്യാമിന്റെ തന്നെ കാഴ്ചകളുടെ വഴിയാണെങ്കിൽ മുല്ലപ്പൂനിറമുള്ള പകലുകൾ സമീറ പർവീൺ എന്ന പാക്കിസ്ഥാനി ആർജെയുടെ ജീവിതം പകർത്തിയെഴുത്താണെന്നു ബെന്യാമിൻ പറയുന്നു.  

വിപ്ലവ സമയങ്ങളിൽ അവിടുത്തെ റേഡിയോയിലെ ആർജെ ആയി ജോലി ചെയ്തിരുന്ന സമീറ, പിതാവ് മജസ്ടിയുടെ പോലീസിലെ ഉന്നതൻ ആയിരുന്നു തൻറ്റെ കുടുംബത്തിലെ എല്ലാവരും മജസ്ടിയുടെ ഒപ്പമായിരുന്നെങ്കിലും എന്നും നീതിയുടെ പക്ഷം മാത്രം നിന്ന സമീറ.
അവൾക്കു എന്ത് പറ്റിയെന്ന അന്വേഷണത്തിലാണ് അൽ- അറേബ്യൻ നോവൽ ഫാക്ടറി കൊണ്ട് വന്നു നിർത്തുന്നത്, ഈ നോവലിൽ വളരെ വിശദമായി സമീറയുടെ ദുരന്ത മുഖം വരച്ചു കാട്ടുന്നു.
ഗൾഫ് നാടുകളിൽ നിരോധിയ്ക്കപ്പെട്ട പുസ്തകമാണ് സമീറ പർവീണിന്റെ സുഗന്ധമില്ലാത്ത വസന്തങ്ങൾ. അതിന്റെ സ്വതന്ത്ര പരിഭാഷയായി ബെന്യാമിൻ മുല്ലപ്പൂനിറമുള്ള പകലുകൾ ചേർത്ത് വയ്ക്കുമ്പോൾ 
ബെന്യാമിൻ തന്നെ പറയുന്നത് പോലെ ആദ്യവും അന്ത്യവും കാണാൻ കഴിയാതെ രണ്ടു സർപ്പങ്ങൾ പരസ്പരം വായിലകപ്പെടുന്നത് പോലെ വായനക്കാരനും അനുഭവപ്പെടും. എന്നാൽ സ്വതന്ത്രമായി വായിക്കാൻ സാധ്യതകൾ തരുന്ന നോവലാണ്‌ ഇവ രണ്ടും. ഒന്നിനൊന്നോടു ചേർന്നിരിക്കുന്നുവെങ്കിലും ഒന്ന് മറ്റേതിനെ കടത്തി വെട്ടുന്നതേയില്ല

അടിമത്തത്തിൽ നിന്നുള്ള മോചനം ഏതൊരു  ജനത്തിന്റെയും പൊതു വികാരമായതിനാൽ പലപ്പോഴും നോവലിസ്റ്റിനും അത്തരം ഒരു നീതിയ്ക്കൊപ്പം നിൽക്കാനേ ആകുന്നുള്ളൂ. 
ഒരു രാജ്യത്തിലെ സ്വേച്ഛാധിപത്യ ഭരണാധിപനെ താഴെ ഇറക്കുമ്പോൾ, അവിടെയത് വലിയ ജനാധിപത്യ സ്വപ്‌നങ്ങൾ കണ്ടാലും വിപ്ലവത്തിന്റെ അവസാനം വന്നു ചേരാൻ പോകുന്ന ഭീമമായ മതാധിപത്യം നോവലിസ്റിനെ ഭയപ്പെടുത്തുന്നുണ്ട്.

സ്വതന്ത്രമായി രണ്ടു നോവലുകളും നിൽക്കുന്നുണ്ട് എന്ന് പറയുമ്പോഴും ഒരു നോവലിൻറെ മാത്രം വായന അപൂർണമായ ഒരു ഉദ്വേഗം തന്നെയാണ് ജനിപ്പിക്കുക.