My favourite movie is The Pursuit of Happyness

 

My favourite movie is The Pursuit of Happyness




      ഗബ്രിയേൽ മ്യൂസിനോ സംവിധാനം ചെയ്തു 2006 പുറത്തിറങ്ങിയ   ഒരു യഥാർത്ഥ കഥയെ അടിസ്ഥാനമാക്കിയുള്ള  motivational ക്ലാസിക്കൽ സിനിമയാണ് The Pursuit of Happyness.  വിൽ സ്മിത്ത് ഈ സിനിമയിൽ ഒരു പ്രധാന കഥാപാത്രത്തെ അവതരിപ്പിച്ചു,

 അദ്ദേഹത്തിന് ക്രിസ് ഗാർഡ്നർ എന്ന കഥാപാത്രം .സിനിമയുടെ തുടക്കത്തിൽ എല്ലാ ദിവസവും ബസ്സിൽ ആശുപത്രികളില്‍ പോകുന്നു; അസ്ഥി സാന്ദ്രത സ്കാനറുകൾ വിൽക്കുക എന്നതാണ് ഇതിന്റെ ഉദ്ദേശ്യം. അദ്ദേഹം വലിയ എമൌണ്ട് കൊടുത്തു വരുത്തിയ സ്കാനറുകൾ വാങ്ങാന്‍ പല ആശുപത്രികളും വിസമ്മദിക്കുന്നു ഇത് അദ്ദേഹത്തിന്റ്റെ  ജീവിതം വളരെ വലിയ സബത്തിക്ക  ബുദ്ധിമുട്ടിന് കാരണമാവുന്നു; അദ്ദേഹത്തിന്റ്റെ  വീട്ടുവാടക അടയ്‌ക്കാനും വീടുചിലവ് മകന്‍റ്റെ സ്കൂള്‍  ഫീ എന്നിവക്കി  മതിയായ പണമില്ല.ഈ ദുഷ്‌കരമായ സമയത്ത്, ഭാര്യക്ക് അവരുടെ ദാരിദ്ര്യം ഇനി സഹിക്കാനായില്ല, അവൾ ഒറ്റയ്ക്ക് ന്യൂയോർക്കിലേക്ക് പോയി.   ക്രിസ് ഗാർഡ്നറുടെ (വിൽ സ്മിത്ത്) ജീവിത പോരാട്ടമാണ് ഈ സിനിമ. അവരുടെ അപ്പാർട്ട്മെന്റിൽ നിന്ന് പുറത്താക്കപ്പെട്ട അവനും  മകനും (ജാദെൻ ക്രിസ്റ്റഫർ സിറെ സ്മിത്ത്) പോകാൻ സ്ഥലമില്ലാതെ തനിച്ചായി. ക്രിസ് ഒടുവിൽ ഒരു പ്രശസ്ത ബ്രോക്കറേജ് സ്ഥാപനത്തിൽ ഇന്റേൺ ആയി ജോലിയിൽ പ്രവേശിക്കുന്നുണ്ടെങ്കിലും, ഈ സ്ഥാനത്തിന് പണം നൽകുന്നില്ല.ഇവര്‍ അഭയകേന്ദ്രങ്ങളിൽ കഴിയുകയും നിരവധി പ്രയാസങ്ങൾ സഹിക്കുകയും ചെയ്യുന്നു . 


ജീവിതം അത്രമേല്‍ ദുഷ്കര മായിരിക്കുമ്പോളും അദ്ദേഹം തന്റ്റെ ആത്മവിശ്യസവും ശൂഭാപ്തി വിശ്യാസവും കൈവിടാതെ നല്ലൊരു നാളെക്കായി നല്ലൊരു ജീവിതം കെട്ടിപടുത്തുയര്‍ത്താന്‍ കഠിനമായി പ്രയത്നിക്കുന്നു ഈ സിനിമയില്‍ ധാരാളം പ്രചോദനാത്മക സംഭാഷണങ്ങളുണ്ട്. ഒരു ദിവസം, അവൻ മകനോടൊപ്പം ബാസ്കറ്റ്ബോൾ കളിക്കുന്നു. തനിക്ക് ബാസ്ക്കറ്റ്ബോൾ വളരെ ഇഷ്ടമാണെന്നും ഒരു പ്രശസ്ത ബാസ്കറ്റ്ബോൾ താരത്തെ ആഗ്രഹിക്കുന്നുവെന്നും മകൻ പറയുന്നു.ഗാർഡ്നർ തന്റെ മകനോട് പറഞ്ഞു,

 "Don’t ever let somebody tell you, you can’t do something, not even me. If you have a dream, you must protect it. You also need to get it" 

സിനിമയിലെഇതുപോലുള്ള  motivational ഡയലോഗ്  ഈ സിനിമയെ ഒരു ബെസ്റ്റ് motivational movie ഗണത്തില്‍പ്പെടുത്തുന്നു 

നിങ്ങൾ എന്നോട് ഒരു ചോദ്യം ചോദിക്കുകയും ഉത്തരം എനിക്കറിയില്ലെങ്കിൽ, എനിക്ക് അറിയില്ലെന്ന് പറയാൻ ഞാൻ പോകുന്നു.പക്ഷെ ഞാൻ നിങ്ങളോട് വാശിപിടിക്കുന്നു: ഉത്തരം എങ്ങനെ കണ്ടെത്താമെന്ന് എനിക്കറിയാം, ഞാൻ ഉത്തരം കണ്ടെത്തും.

ഈ സിനിമയില്‍ ഉടനീളം ഇതുപോലുള്ള പ്രചോദനാത്മക രഗങ്ങള്‍ സംഭാഷണങ്ങളുമുണ്ട്

  ക്രിസ് ഗാർഡ്നർ എന്നകഥാപാത്രം ഒരുവശത്തു തന്റ്റെയും മകറ്റെയും ജീവിതത്തെ താങ്ങിപിടിച്ചുകൊണ്ട്  കഠിനമായ പരിശ്രമത്തിലൂടെ വിജയം കൈവരിക്കുന്നു