Three womens autobiographies || Kamala Surayya || Nalini Jameela || Lucy Kalappurakkal
മൂന്ന് സ്ത്രീകളുടെ ആത്മകഥ
എന്റെ കഥ(My Story)
1973 ൽ കമല സുരയ്യയുടെ (മാധവികുട്ടി) ആത്മകഥയാണ് എന്റെ കഥ (My Story) 50 അധ്യായങ്ങളുള്ള പുസ്തകം ആമിയുടെ (കമല) നാലാം വയസ് മുതൽ കൊൽക്കത്തയിലെ ബ്രിട്ടീഷ് കൊളോണിയൽ, മിഷനറി സ്കൂളുകൾ . ഭർത്താവുമായുള്ള ക്രൂരവും ആഹ്ലാദകരവുമായ ബന്ധത്തിലൂടെ; അവരുടെ ലൈംഗിക അവബോധത്തിലൂടെ; അവരുടെ സാഹിത്യ ജീവിതം; വിവാഹേതര ബന്ധങ്ങൾ; അവരുടെ മക്കളുടെ ജനനം; ഇവയെല്ലാം മാധവികുട്ടി തന്റ്റെ ചിന്തകളെ ചേര്‍ത്തു മറവെക്കാതെ എഴുതിയ ഒരു ആത്മകഥയാണ്
എന്റെ ആണുങ്ങള്‍
കേരളസമൂഹത്തിന്റെ കപടസദാചാരമൂല്യങ്ങളെ തുറന്നുകാട്ടിയ നളിനി ജമീല എന്റെ ആണുങ്ങൾ എന്ന പുസ്തകത്തിലൂടെ വീണ്ടും സ്ത്രീപുരുഷബന്ധങ്ങളെക്കുറിച്ചുള്ള മലയാളികളുടെ സമീപനങ്ങളെ ചോദ്യം ചെയ്യുന്നു.ലൈംഗികത്തൊഴില്‍ ചെയ്യുന്നവരും മനുഷ്യരാണെന്നത് സമൂഹം അംഗീകരിക്കാറില്ല. അവരുടെ കഥകളോട് ഭൂരിഭാഗവും മുഖം ചുളിക്കും എന്നറിഞ്ഞുകൊണ്ടാണ് നളിനി സ്വന്തം ജീവിതം തുറന്നെഴുതിയത്. തെരുവുജീവിതവും നളിനിയെ തേടിയെത്തിയ ആണുങ്ങളുമാണ് രണ്ടാം ഭാഗത്തിലുള്ളത്. കേരള സെക്സ് വര്‍ക്കേഴ്സ് ഫോറത്തിന്റെ പ്രസിഡന്റാണ് നളിനി. ജ്വാലമുഖി, എ പീപ്പ് ഇന്‍ടു ദ സൈലന്‍സ് എന്നിങ്ങനെ രണ്ട് ഡോക്യുമെന്ററികളും നളിനി സംവിധാനം ചെയ്തിട്ടുണ്ട്.
കാർത്തവിറ്റെ നാമത്തില്‍.
കേരളത്തിലെ ഒരു കത്തോലിക്കാ പള്ളിയിലെ കന്യാസ്ത്രീയായ സിസ്റ്റർ ലൂസി കലാപുരയുടെ ജീവിതത്തെക്കുറിച്ചുള്ള വിവരണമാണ് കാർത്തവിറ്റെ നാമത്തില്‍.
പുരോഹിതരുടെ ലൈംഗിക പീഡനം, ചൂഷണം, സഭയ്ക്കുള്ളിലെ അവിഹിത ബന്ധങ്ങൾ എന്നിവയെ കുറിച്ചു സധൈര്യം തുറന്നു എഴുതിയ 203 പേജുള്ള തന്റെ പുസ്തകത്തിൽ അവർ വിവാദങ്ങൾ സൃഷ്ടിക്കുന്നു.
ഈ ആത്മകഥകളിൽ എനിക്ക് ചില സാമ്യതകൾ തോന്നുന്നു, ഒരുപക്ഷേ ഈ ജീവിതം ഒരു സ്ത്രീയുടേതായതിനാലാവാം
ഈ സമൂഹത്തിറ്റെ മനോഭാവത്തിൽ ജീവിക്കേണ്ടിവരുന്ന ഒരു സ്ത്രീക്കി പലതരത്തിലുള്ള സ്വാതന്ദ്രവും അവകാശങ്ങളും നഷ്ടമാവുകയും സമൂഹത്തിറ്റെ നിയമ പരിധിക്കുള്ളിൽ ജീവിതം ജീവിച്ചു തീർക്കേണ്ടി വരുന്ന .ഇവർ തങ്ങളുടെ ജീവിതത്തിൽ ഉടനീളം സമൂഹത്തിറ്റെ ഒളിക്കണ്ണുകളെ ഭയപെട്ട്ട് ജീവിക്കേണ്ടിയും വരുന്നു. ഈ മൂന്ന് ആത്മകഥകളിലും ഇതു പ്രകട മാവുന്നു